തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് ശുചിത്വ പദവി. നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ മേയർ കെ ശ്രീകുമാറിന് മന്ത്രി കടകംപളളി സുരേന്ദ്രൻ ശുചിത്വ പദവി സമ്മാനിച്ചു. വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തിൽ നഗരസഭ കാഴ്‌ചവെച്ച മാതൃകാപരമായ പ്രവർത്തനമാണ് പദവിക്ക് അർഹമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു - ശുചിത്വ പദവി അംഗീകാരം ലഭിക്കപ്പെട്ടു
ആസൂത്രിതമായ പ്രവർത്തനത്തിലൂടെ നഗരത്തിലെ മാലിന്യത്തിന്‍റെ അളവ് ഘട്ടം ഘട്ടമായി കുറയ്ക്കാൻ കഴിഞ്ഞതായി മേയർ കെ ശ്രീകുമാർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു
ആസൂത്രിതമായ പ്രവർത്തനത്തിലൂടെ നഗരത്തിലെ മാലിന്യത്തിന്‍റെ അളവ് ഘട്ടം ഘട്ടമായി കുറയ്ക്കാൻ കഴിഞ്ഞതായി മേയർ കെ ശ്രീകുമാർ പറഞ്ഞു. നാളുകളായി മാലിന്യം കെട്ടിക്കിടന്ന പ്രദേശങ്ങളും ജലസ്രോതസുകളും ശുചീകരിച്ചു. മാലിന്യനീക്കവും സംസ്കരണവും വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും മേയർ വ്യക്തമാക്കി. ജില്ലാ കലക്‌ടർ നവ്ജ്യോത് ഖോസ ചടങ്ങിൽ സന്നിഹിതയായി.