തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി (Medical College P G student found dead in trivadrum). ഡോ ഷാഹിനയെയാണ് (27) ഉള്ളൂര്‍ - കേശവദാസപുരം റോഡിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഡോക്‌ടര്‍ ഷാഹിനയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷാഹിന ഫോണെടുക്കാത്തതിനാൽ അതിന് സാധിച്ചില്ല. ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പോയി അന്വേഷിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ഷാഹിനയുടെ ജീവൻ രക്ഷിക്കാനായില്ല.