തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് പുറത്തായി. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ നിയമനത്തിനുള്ള മുന്‍ഗണന ലിസ്റ്റുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് കത്ത് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്‌ത് തുടങ്ങുന്ന കത്തില്‍ ആരോഗ്യ വിഭാഗത്തിലേക്ക് നിയമിക്കുന്ന തസ്‌തികകളുടെ വിശദ വിവരങ്ങളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും ഇതിനായുള്ള വെബ്‌സൈറ്റിന്‍റെ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനില്‍ സിപിഎം താത്കാലിക ജീവനക്കാരെ കുത്തി നിറയ്ക്കുകയാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.