കേരളം

kerala

ETV Bharat / state

മാനവീയം വീഥിയിലെ കൂട്ടയടി : ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ - Thiruvananthapuram Night Life

Manaveeyam Veedhi Clash : ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു മാനവീയം വീഥിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷദൃശ്യം പുറത്തുവന്നിരുന്നു.

Manaveeyam Veedhi Clash : Thiruvananthapuram Native in Police Custody,മാനവീയം വീഥിയിലെ കൂട്ടയടി : ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Manaveeyam Veedhi Clash : Thiruvananthapuram Native in Police Custody

By ETV Bharat Kerala Team

Published : Nov 5, 2023, 4:34 PM IST

തിരുവനന്തപുരം :മാനവീയം വീഥിയിലെ കൂട്ടയടിയില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. കരമന സ്വദേശി ശിവ എന്നയാളെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അടിപിടി. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു (Manaveeyam Veedhi Clash).

ഇതിനുപിന്നാലെ, മര്‍ദ്ദനമേറ്റ ആക്‌സലന്‍ എന്നയാളുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലായി അന്ന് രാത്രി മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആള്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ടാമത്തെ അടിപിടിയുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത് (Manaveeyam Veedhi Brawl).

Also Read : 'അടിയോടടി', ഡാന്‍സ്‌ കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി

പൂന്തുറ സ്വദേശികള്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിരുന്നു. നൃത്തം ചെയ്യലിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇന്നലെയാണ് പരാതി ലഭിക്കുന്നത് (Manaveeyam Veedhi Night Life).

പിന്നാലെ കരമന സ്വദേശിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാനവീയം വീഥിയില്‍ നിലവില്‍ പൊലീസിന്‍റെ 24 മണിക്കൂര്‍ എയ്‌ഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ മാനവീയം വീഥിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തതായി മ്യൂസിയം പോലീസ് അറിയിച്ചിട്ടുണ്ട് (Manaveeyam Veedhi Dance).

കൂടുതല്‍ പൊലീസുകാര്‍ : ക്രമസമാധാനത്തിനും സുരക്ഷയ്‌ക്കുമായി വനിത പൊലീസ് അടക്കം 40 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കേരളീയം പ്രമാണിച്ചാണ് അധികമായി പൊലീസുകരെ നിയോഗിക്കുന്നത്. നഗരത്തില്‍ സ്ഥിരമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനായി നവീകരിച്ച സ്ഥലത്താണ് ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കൂട്ടത്തല്ലുണ്ടായത് (Thiruvananthapuram Night Life).

Also Read : മാനവീയത്തെ കൂട്ടത്തല്ല് : സുരക്ഷ കൂട്ടാനൊരുങ്ങി പൊലീസ്, 40 പൊലീസുകാരെ വിന്യസിക്കും

നൈറ്റ് ലൈഫ് കേന്ദ്രം :നഗരത്തില്‍ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ മാനവീയം വീഥി അടുത്തിടെ നവീകരിച്ചത്. ഇതിനുപിന്നാലെ നൈറ്റ് ലൈഫ് സജീവമായ വീഥിയില്‍ കേരളീയം ആരംഭിച്ചതോടെ രാത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളീയത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നും എത്തുന്നവർകൂടി ആയതോടെ തിരക്കേറി (Keraleeyam 2023).ഇതിനിടെയാണ് നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ കൂട്ടയടി.

അനന്തപുരിയിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം : കോർപറേഷനും വിനോദ സഞ്ചാര വകുപ്പിനും പരിപാലന ചുമതലയുള്ള മാനവീയത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നവംബർ ഒന്നിനാണ് നടന്നതെങ്കിലും വീഥിയുടെ പണി പൂർത്തായായപ്പോൾ മുതൽ തന്നെ ഇവിടെ തിരക്കേറിയിരുന്നു. പാട്ടും നൃത്തവും ഭക്ഷണവിതരണ വിൽപനയും ചിത്രം വരയുമെല്ലാമായി ദിനംപ്രതി നൂറുകണക്കിന് പേരാണ് മാനവീയം വീഥിയിൽ എത്തുന്നത്(Manaveeyam Veedhi Venue).

ABOUT THE AUTHOR

...view details