കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപന തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് ഉത്സവ നടത്തിപ്പിന് ഇളവുകള്‍ - കേരളത്തില്‍ ഉത്സവ നടത്തിപ്പിന് ഇളവുകള്‍

സംസ്ഥാനത്തെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 1500 ആയി ഉയര്‍ത്തി. ആറ്റുകാല്‍ പെങ്കാല, മാരമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി എന്നിവയ്ക്കും ഇളവുകള്‍ അനുവദിച്ചു.

covid relaxation in kerala  Thiruvananthapuram todays news  കേരളത്തില്‍ കൊവിഡ് വ്യാപന തീവ്രത കുറഞ്ഞു  കേരളത്തില്‍ ഉത്സവ നടത്തിപ്പിന് ഇളവുകള്‍  kerala covid spread
കൊവിഡ് വ്യാപന തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് ഉത്സവ നടത്തിപ്പിന് ഇളവുകള്‍

By

Published : Feb 11, 2022, 7:13 PM IST

Updated : Feb 11, 2022, 7:39 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഉത്സവ നടത്തിപ്പിന് കൂടുതല്‍ ഇളവുകള്‍. കൊവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവുകള്‍ അനുവദിച്ചത്. ഉത്സവങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 1500 ആയി ഉയര്‍ത്തി.

ആറ്റുകാല്‍ പെങ്കാല, മാരമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി എന്നിവയ്ക്കും ഇളവുകള്‍ അനുവദിച്ചു. പൊങ്കാല മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പരിമിധപ്പെടുത്തും. റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായതിന്‍റെ രേഖ കൈയ്യിലുള്ള 18 ന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

രോഗ ലക്ഷണമില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം. അതേസമയം, 16,012 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആര്‍ 20 ല്‍ താഴെയെത്തി. 19.99 ശതമാനമാണ് ഇന്ന് സ്ഥിരീകരിച്ച ടി.പി.ആര്‍. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കും.

അങ്കണവാടികളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലിയിരുത്തലിലാണ് തുറക്കാന്‍ തീരുമാനിച്ചത്. പഠനത്തിനെത്തുന്നത് ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം.

ALSO READ:ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന ആറ് പാകിസ്ഥാനി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

Last Updated : Feb 11, 2022, 7:39 PM IST

ABOUT THE AUTHOR

...view details