കേരളം

kerala

ETV Bharat / state

വിമാനത്താവള സ്വകാര്യവല്‍കരണം; പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് - Thiruvananthapuram International Airport

വിമാനത്താവളം കൊച്ചി, കണ്ണൂർ മോഡലിൽ പ്രത്യേക കമ്പനി രൂപീകരിച്ച് ആധുനികവത്കരിക്കാൻ സർക്കാരിന് കേന്ദ്രം അനുമതി നൽകണം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  അദാനി  സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്  Thiruvananthapuram International Airport  cpm
വിമാനത്താവള സ്വകാര്യവല്‍കരണം; പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

By

Published : Aug 20, 2020, 1:36 PM IST

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിമാനത്താവളം കൊച്ചി, കണ്ണൂർ മാതൃകയില്‍ പ്രത്യേക കമ്പനി രൂപീകരിച്ച് ആധുനികീകരിക്കാൻ സർക്കാരിന് കേന്ദ്രം അനുമതി നൽകണം. വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details