തിരുവനന്തപുരം:പുറത്തുനിന്ന് ആരോ കേരള സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. ചാന്‍സലറുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സംശയ നിഴലിലായതിനാല്‍ അദ്ദേഹം നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.
അതിപ്രഗത്ഭരായ മുന്‍ കേന്ദ്ര മന്ത്രി ഡോ. ജോണ്‍ മത്തായി, ഡോ. സാമുവല്‍ മത്തായി, യു.ജി.സി ചെയര്‍മാന്‍ ആയ ഡോ. ജോര്‍ജ് ജേക്കബ്, ഡോ. ജയകൃഷ്‌ണന്‍ തുടങ്ങിയ പ്രഗത്ഭരിരുന്ന കസേരയിലാണ് നാലക്ഷരം കൂട്ടിയെഴുതാന്‍ കഴിവില്ലാത്ത വി.സിയെ സര്‍ക്കാര്‍ നിയമിച്ചത്. സര്‍വകലാശാലകളില്‍ സമീപകാലത്ത് നിയമിക്കപ്പെട്ട ചില സി.പി.എം സഖാക്കളുടെ ഭാര്യമാരുടെ യോഗ്യതയും വ്യാപകമായ ചര്‍ച്ച വിഷയമാണ്.
ഉന്നത നിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാം കിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി.
'അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു'
മന്ത്രി പി. രാജീവിന്‍റെ ഭാര്യയ്ക്ക് കൊച്ചി സര്‍വകലാശാലയിലും മുന്‍ എം.പി പി.കെ ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയിലും നിയമനം. സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയിലും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയിലും നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമത്.
ശൂരനാട് കുഞ്ഞന്‍പിള്ളയെ പോലെ അതി പ്രഗത്ഭര്‍ ഇരുന്ന മലയാള മഹാനിഘണ്ടുവിന്‍റെ മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ ആര്‍. മോഹനന്‍റെ ഭാര്യയെ പ്രതിമാസം രണ്ടര ലക്ഷം രൂപ നല്‍കി നിയമിച്ചു. മലായളം പോലും അറിയാത്ത സംസ്‌കൃത അദ്ധ്യാപികയാണിവര്‍. ഈ രീതിയിലാണ് സര്‍വകലാശാലകളില്‍ അധ്യാപക നിയമനം നടക്കുന്നത്.
സര്‍വകലാശാലകളിലലെ അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തിവാണിട്ടും ഗവര്‍ണര്‍ നിശബ്‌ദത പാലിച്ചത് അതിശയകരം. ഗവര്‍ണറും ഇതില്‍ കൂട്ടുകക്ഷിയാണെന്ന് ജനങ്ങള്‍ ചിന്തിക്കുന്നു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ പോലും കഴിയുന്നില്ല. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിനുമേല്‍ കുതിര കയറുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
ALSO READ:ചൊവ്വാഴ്ച പഠിപ്പ് മുടക്ക്: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം