തിരുവനന്തപുരം:തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കോടതിയിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി നടപടി. പ്രതികളെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ആവശ്യം. നേരത്തെ മൂവരെയും പ്രതി ചേർക്കുകയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഫെമ നിയമ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് - prime accused in Court
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കോടതിയിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി ഉത്തരവിട്ടത്.
![സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് തിരുവനന്തപുരം സ്വർണക്കടത്ത് സ്വർണക്കടത്ത് കേസിലെ പ്രതികൾ സരിത്ത് സ്വപ്ന സുരേഷ് സന്ദീപ് നായർ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സ്വർണം കസ്റ്റഡി അപേക്ഷ Thiruvananthapuram gold smuggling probe sarith swapna sandeep Ernakulam Court prime accused in Court enforcement directorate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8278480-thumbnail-3x2-goldtvm.jpg)
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
പ്രതികളുടെ വലിയ തോതിലുള്ള അനധികൃത സ്വത്ത് സമ്പാദനം, വിദേശ വിനിമയ നിയമത്തിലെ ലംഘനം ഉൾപ്പടെയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് കടക്കാൻ കഴിയും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ്, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്‍റും കേസെടുത്തിരിക്കുന്നത്.