തിരുവനന്തപുരം:കല്ലമ്പലം ചാത്തമ്പാറയിൽഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്ത് തട്ടുകട നടത്തിയിരുന്ന മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മകൾ അമേയ, മകൻ അജീഷ്, സന്ധ്യയുടെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്‍റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവർ മുറിയിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയിൽ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
കുടുംബം ആത്മഹത്യ ചെയ്‌തതാണെന്നാണ് കല്ലമ്പലം പൊലീസിന്‍റെ പ്രാഥമിക നിഗമനം
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മണിക്കുട്ടന് സാമ്പത്തിക ബാധ്യത ഉള്ളതായി നാട്ടുകാർ പറയുന്നു. രണ്ടുദിവസം മുന്‍പ് ഇയാളുടെ കടയിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, ശുചിത്വമില്ലായ്‌മ ആരോപിച്ച് നടപടി സ്വീകരിച്ചു.
ശേഷം, രണ്ടുദിവസം കട തുറന്നിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മണിക്കുട്ടന് ഈ സംഭവം മാനസിക വിഷമമുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Jul 2, 2022, 1:05 PM IST