തിരുവനന്തപുരം:സംസ്ഥാനത്തെ ലോക്ക്ഡൗണിനെത്തുടർന്ന് നാളെ മുതൽ തിരുവനന്തപുരം ജില്ലാ കോടതി പ്രവർത്തനങ്ങൾ ഓൺലൈനായി. ഈ സമയങ്ങളിൽ കോടതിയിൽ ജാമ്യാപേക്ഷകൾ, റിമാൻഡ് തുടങ്ങിയ കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ജില്ലയിലെ മറ്റ് കീഴ്‌ക്കോടതികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഹൈക്കോടതി നിർദേശം വന്നതിന് ശേഷം തിരുമാനമെടുക്കുമെന്ന് കോടതി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ കോടതി നാളെ മുതൽ ഓൺലൈനിൽ - തിരുവനന്തപുരം
കൊവിഡ് വ്യാപനത്തെതുടർന്നാണ് ഇങ്ങനെയൊരു നടപടി. ഈ സമയങ്ങളിൽ കോടതിയിൽ ജാമ്യാപേക്ഷകൾ,റിമാൻഡ് തുടങ്ങിയ കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
കീഴ്‌ക്കോടതികൾ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗികൾ വർധിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസമായി നാലായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം തിരുവനന്തപുരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.6 ശതമാനമായത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കോടതി തുറന്നുപ്രവർത്തിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് വിവിധ സമിതികളുടെ വിലയിരുത്തൽ.