തിരുവനന്തപുരം:പുത്തന്‍തോപ്പില്‍ തിരയില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (16), സാജിദ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവരും തിരയില്‍പ്പെട്ടതിന്‍റെ മൂന്നാം ദിവസം പുതിയതുറയില്‍ നിന്നും പെരുമാതുറയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് കടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി - dead bodies of two youth was found
ക്രിസ്മസ് തലേന്ന് കടലില്‍ കുളിക്കാൻ ഇറങ്ങിയവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. ഇനി ഒരാളെ കണ്ടെത്താനുണ്ട്.
തിരയില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി
ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികായായിരുന്നു. അതേ സമയം സമാന സാഹചര്യത്തില്‍ അഞ്ചുതെങ്ങില്‍ നിന്നും കാണാതായ സാജന്‍ ആന്‍റണിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.