തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിക്കുന്നതും തിരുവനന്തപുരത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്. നിരീക്ഷണത്തിൽ കഴിഞ്ഞ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ അടച്ചു.
ആശങ്കയൊഴിയാതെ തലസ്ഥാനം; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു - thiruvananthapuram
തിരുവനന്തപുരത്തെ നിരവധി പഞ്ചായത്തുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു
കാരോട് പഞ്ചായത്തിലെ വണ്ടൂർക്കോണം, കുന്നിയോട്, ചാരോട്ടുകോണം വാർഡുകളെ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. പെരിങ്ങമല പഞ്ചായത്തിലെ വെൺകൊല്ല, ചിപ്പാൻചിറ, കൊല്ലയിൽ, മടത്തറ, നന്ദിയോട് പഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി, ബാലരാമപുരം പഞ്ചായത്തിലെ പനയറക്കുന്ന്, കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറ, വെങ്ങാനൂർ പഞ്ചായത്തിലെ പെരിങ്ങമല, കൊല്ലയിൽ പഞ്ചായത്തിലെ പനയംമൂല, വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്നീ വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശസോണിൽ മൊബൈൽ പരിശോധനാ യൂണിറ്റുകൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതിനായി മൂന്ന് ആംബുലൻസുകൾ സജ്ജമാക്കും. മേഖലയിലെ പഞ്ചായത്തുകളില്‍ ഒരു കൊവിഡ് പരിശോധനാകേന്ദ്രം വീതം തുറക്കും.