കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിനേഷൻ ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ മാത്രം - covid vaccination

വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചത്.

കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ തിരുവനന്തപുരം  തിരുവനന്തപുരം കൊവിഡ്  വാക്‌സിൻ ക്ഷാമം  വാക്‌സിൻ വിതരണ കേന്ദ്രം  Thiruvananthapuram covid vaccination  Thiruvananthapuram covid  covid vaccination  Thiruvananthapuram
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ മാത്രം

By

Published : Apr 22, 2021, 9:09 AM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ മാത്രം. തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, എസ്.എ.റ്റി ആശുപത്രി, മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, രാജാജി നഗർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ നൽകും. ഫോർട്ട് താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ ഇടിയടിക്കോട് ദേവീ ക്ഷേത്രം ഹാൾ എന്നിവിടങ്ങളിൽ കൊവാക്‌സിനും നൽകും.

നൂറോളം വാക്‌സിൻ കേന്ദ്രങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. എന്നാൽ വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പല വിതരണ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലയ്‌ക്കുകയും തുടർന്ന് വാക്‌സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറയ്‌ക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details