ചികിത്സയിലിരുന്ന രോഗികള്‍ക്കും കൊവിഡ്; ശാന്തിവിള താലൂക്ക് ആശുപത്രി അടച്ചു - thiruvananthapuram
സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: ജില്ലയിലെ ശാന്തിവിള ആശുപത്രിയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡും താല്‍ക്കാലികമായി അടച്ചു. ശാന്തിവിളയിലെ ഡോക്ടര്‍ അടക്കം രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജനറൽ ആശുപത്രിയിലെ രണ്ട് ജീവനകാര്‍ക്കും രണ്ടാം വാർഡിലെ ആറ് രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രണ്ടാം വാര്‍ഡ് അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രി പൂര്‍ണമായും അടക്കാതെ, കൊവിഡ് രോഗികളെ മൂന്നാം വാര്‍ഡിലെ മറ്റ് രോഗികള്‍ക്കിടയിലേക്ക് മാറ്റിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി സൂപ്രണ്ട് തയ്യാറായില്ല. അതിർത്തി ഗ്രാമപഞ്ചായത്തുകളായ പാറശ്ശാല, കുന്നത്തുകാൽ, വെള്ളറട മേഖലകളിൽ ദിനം പ്രതി ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.