കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം - covid 19

10405 പേരാണ് കൊവിഡ് പോസിറ്റീവായി തലസ്ഥാനത്ത് ചികിത്സയിലുള്ളത്

തിരുവനന്തപുരം  തിരുവനന്തപുരം കൊവിഡ്  തലസ്ഥാനത്ത് അതിരൂക്ഷമായി കൊവിഡ് വ്യാപനം  thiruvananthapuram  covid 19  thiruvananthapuram covid 19
തലസ്ഥാനത്ത് അതിരൂക്ഷമായി കൊവിഡ് വ്യാപനം

By

Published : Sep 30, 2020, 9:36 AM IST

തിരുവനന്തപുരം:ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000 കടന്ന തിരുവനന്തപുരത്ത് സ്ഥിതി അതീവ സങ്കീർണ്ണം. 10405 പേരാണ് കൊവിഡ് പോസിറ്റീവായി തലസ്ഥാനത്ത് ചികിത്സയിലുള്ളത്. കോർപ്പറേഷൻ, പഞ്ചായത്തുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഓരോ ദിവസവും രോഗികളുടെ എണ്ണം വർധിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ഓണം കഴിഞ്ഞതോടെ വൻ വർധനയാണ് ഉണ്ടാകുന്നത്. ചൊവ്വാഴ്ച 935 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 767 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. ഈ കണക്കുകൾ വ്യക്തമാക്കുന്നത് തലസ്ഥാനം ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ്.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ രോഗവ്യാപനം അതിരൂക്ഷമാണ്. നിയന്ത്രണാതീതമായ രീതിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. നഗരത്തിന് സമീപത്തുള്ള ഗ്രാമപ്രദേശങ്ങളിലും രോഗം വലിയ രീതിയിൽ ബാധിച്ച് കഴിഞ്ഞു. ആദ്യഘട്ടത്തിലെ രോഗ വ്യാപനം രൂക്ഷമായ തീര മേഖലകളിൽ അല്‍പം ശമനമുണ്ട്. അത് മാത്രമാണ് തിരുവനന്തപുരത്തിന് ആശ്വസിക്കാനുള്ളത്. ലക്ഷണം ഇല്ലാത്ത രോഗികളെ വീടുകളിൽ ചികിത്സിക്കുക എന്ന സ്ട്രാറ്റജിയാണ് ഇപ്പോൾ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത്. രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് കൊണ്ട് തന്നെ ഈ രീതി ഗുണം ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വീണ്ടും വർധിക്കുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കണമെന്ന് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details