തിരുവനന്തപുരം: അതിഥിതൊഴിലാളികൾക്ക് പ്രത്യേക കരുതലുമായി തിരുവനന്തപുരം നഗരസഭ. തൊഴിലാളികളുടെ ഭക്ഷണവും താമസ സൗകര്യവും മെച്ചപ്പെടുത്തും. ഇതിനായി സർക്കിൾ തലത്തിൽ ആവശ്യാനുസരണം രണ്ടോ, മൂന്നോ ക്യാമ്പുകൾ സജ്ജമാക്കും. പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. നഗരസഭാ പരിധിയിലുള്ള തൊഴിലാളികളുടെ പേരുവിവരങ്ങൾ ശേഖരിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാർക്ക് മേയർ കെ. ശ്രീകുമാർ നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്കായി അതത് പ്രദേശങ്ങളിലെ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും തെരഞ്ഞെടുക്കുമെന്നും ഇവിടേക്ക് ഭക്ഷണത്തിനുള്ള സാധന സാമഗ്രികൾ നഗരസഭ എത്തിക്കുമെന്നും അറിയിച്ചു. അതിഥി തൊഴിലാളികളുടെ രീതിക്ക് അനുസരിച്ച് പാചകം ചെയ്‌തു കഴിക്കുന്നതിനാണിത്. ആവശ്യം വന്നാൽ പാചക തൊഴിലാളികളെയും നഗരസഭ ക്രമീകരിക്കും.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കുമെന്ന് തിരുവനന്തപുരം നഗരസഭ - corona latetst news
കോട്ടയം പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഉറപ്പുവരുത്തുകയാണ് തിരുവനന്തപുരം നഗരസഭ.
![അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കുമെന്ന് തിരുവനന്തപുരം നഗരസഭ കോട്ടയം പായിപ്പാട് ലോക് ഡൗൺ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസവും തിരുവനന്തപുരം നഗരസഭ കൊവിഡ് തിരുവനന്തപുരം തിരുവനന്തപുരം കൊറോണ Thiruvananthapuram corporation migrant labours food and accommodation to migrant labours covid 19 thiruvananthapuram corona latetst news lock down and migrant labours in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6588167-thumbnail-3x2-tvm.jpg)
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസവും
ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകാത്ത തൊഴിലാളികളെ നിലവിൽ താമസിക്കുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ അവിടെത്തന്നെ തുടരാൻ അനുവദിക്കും. അത്തരം സ്ഥലങ്ങളിലേക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധന സാമഗ്രികൾ നഗരസഭ എത്തിച്ചു നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ പട്ടിണി കിടക്കുന്നുവെന്ന് പരാതി ലഭിച്ച തിരുവല്ലം ക്രൈസ്റ്റ് നഗർ കോളനിയിൽ മേയർ സന്ദർശനം നടത്തി ഭക്ഷണം വിതരണം ചെയ്തിരുന്നു.