തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വീട്ടുകരം വെട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റ്. നേമം സോണല്‍ ഓഫീസിലെ കാഷ്യര്‍ സുനിതയാണ് അറസ്റ്റിലായത്. നേമം സോണില്‍ നിന്നുള്ള ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ ദിവസം കേസില്‍ ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡര്‍ ബിജുവിനെ അറസ്റ്റ് ചെയ്‌തിരുന്നു. 5.12 ലക്ഷം രൂപയുടെ നികുതി തട്ടിപ്പാണ് ശ്രീകാര്യം സോണില്‍ കണ്ടെത്തിയത്.
32 ലക്ഷത്തോളം രൂപയുടെ നികുതി തട്ടിപ്പില്‍ 25 ലക്ഷം രൂപയോളം തട്ടിപ്പ് നടന്നത് നേമം സോണിലാണ്. കേസുമായി ബന്ധപ്പെട്ട് സുനിതയെ അടക്കം ഏഴ് ജീവനെക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്‌തിരുന്നു.