തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പിഴ നോട്ടീസ് മറച്ചുവച്ച സംഭവത്തിൽ തിരുവനന്തപുരം നഗരസഭാ ഹെൽത്ത് ഓഫീസറെ സസ്പെൻഡ് ചെയ്‌തത് ന്യായീകരിച്ച് എൽഡിഎഫ്. നോട്ടീസ് തന്‍റെ പക്കലെത്താതിരുന്നത് ഹെൽത്ത് ഓഫീസർ ഡോ.ശശികുമാറിന്‍റെയും ജീവനക്കാരുടെയും പിഴവ് തന്നെയെന്ന് കൗൺസിൽ യോഗത്തിൽ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
നഗരസഭ ഹെൽത്ത് ഓഫീസറെ സസ്പെൻഡ് ചെയ്‌തത് ന്യായീകരിച്ച് എൽഡിഎഫ് - തിരുവനന്തപുരം കോര്‍പ്പറേഷൻ കൗൺസിൽ യോഗം
മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നോട്ടീസ് തന്‍റെ പക്കലെത്താതിരുന്നത് ഹെൽത്ത് ഓഫീസർ ഡോ.ശശികുമാറിന്‍റെയും ജീവനക്കാരുടെയും പിഴവ് തന്നെയെന്ന് കൗൺസിൽ യോഗത്തിൽ സെക്രട്ടറി എല്‍.എസ്.ദീപ
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാൻ കൂട്ടുനിന്നുവെന്നും എല്‍ഡിഎഫ് ഭരണ സമിതിക്ക് ഒത്താശ ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ച പശ്ചാത്തലത്തിലാണ് സെക്രട്ടറി എല്‍.എസ്.ദീപ വിശദീകരണം നൽകിയത്. സസ്പെൻഷൻ സംബന്ധിച്ച തീരുമാനം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം അജണ്ടയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഇത് തള്ളി. സസ്പെൻഷൻ കൗൺസിലിന്‍റെ അംഗീകാരത്തിന് വരുമ്പോൾ തള്ളുമെന്ന് ബിജെപിയും യുഡിഎഫും വ്യക്തമാക്കി.