കേരളം

kerala

ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷന് പിഴ; പ്രത്യേക കൗൺസിൽ യോഗം നാളെ

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇത്തരമൊരു നോട്ടീസ് നൽകിയത് സംബന്ധിച്ച് പരിശോധിക്കണമെന്നാണ് മേയറും വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർഥിയുമായ വി.കെ പ്രശാന്തിന്‍റെ ആവശ്യം

തിരുവനന്തപുരം കോർപ്പറേഷൻ പിഴ; പ്രത്യേക കൗൺസിൽ യോഗം നാളെ

By

Published : Oct 10, 2019, 8:52 PM IST

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് 14.59 കോടി രൂപ പിഴയിട്ടത് ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ നാളെ യോഗം ചേരും. വൈകിട്ട് നാലിനാണ് യോഗം. പ്രതിപക്ഷമായ ബി.ജെ.പിയുടെ കൗൺസിലർമാരുടെ ആവശ്യപ്രകാരമാണ് യോഗം.

മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നടപടി. അതേ സമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇത്തരമൊരു നോട്ടീസ് നൽകിയത് സംബന്ധിച്ച് പരിശോധിക്കണമെന്നാണ് മേയറും വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർത്ഥിയുമായ വി.കെ പ്രശാന്തിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details