തിരുവനന്തപുരം: നഗരസഭയിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി ഇടതുമുന്നണി പ്രചരണം അതിവേഗത്തിൽ മുന്നോട്ട് കൊണ്ട് പോവുകയാണ്. യുവത്വവും പരിചയ സമ്പന്നതയും ഉൾപ്പെടുത്തിയാണ് എൽഡിഎഫിന്‍റെ സ്ഥാനാർഥി പട്ടിക. വനിതാ സംവരണം ഏർപ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം നഗരസഭയിലെ മേയർ സ്ഥാനത്ത് ആരെന്നതിലും സിപിഎമ്മിനുള്ളിൽ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പതിവ് സി പി എമ്മിലില്ല. രണ്ടു പേരുകളാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്.
തിരുവനന്തപുരം കോർപറേഷൻ; മേയറുടെ കാര്യത്തിൽ സി പി എമ്മിൽ ധാരണ - thiruvananthapuram corporation election
രണ്ടു പേരുകളാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും തോപ്പിൽ ഭാസിയുടെ അനന്തിരവളുമാണ് പരിഗണിക്കുന്ന പട്ടികയിൽ
മുതിർന്ന കൗൺസിലറും കഴിഞ്ഞ ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന എസ്.പുഷ്പലതയാണ് അതിൽ പ്രധാനി. നെടുങ്കാട് വാർഡിലാണ് പുഷ്പലത ഇത്തവണയും ജനവിധി തേടുന്നത്. കഴിഞ്ഞ 10 വർഷമായി നെടുങ്കാട് കൗൺസിലറാണ് പുഷ്പലത. അതുകൊണ്ട് തന്നെയാണ് ഇത്തവണ ജനറൽ വാർഡായിട്ടും പാർട്ടി പുഷ്‌പലതയെ വിശ്വസിച്ച് നെടുങ്കണ്ടത്തെ ഏൽപ്പിച്ചത്.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു മുഖം കുന്നുകുഴി വാർഡിൽ മത്സരിക്കുന്ന പ്രൊഫസർ ഒലീനയാണ്. അധ്യാപക സംഘടന എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്‍റായെല്ലാം സംഘടനാ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് ഇത് ആദ്യമാണ്. തോപ്പിൽ ഭാസിയുടെ അനന്തിരവൾ കൂടിയായ ഒലീന വികസന തുടർച്ചയ്ക്കാണ് വോട്ട് തേടുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിയ്ക്കുന്നതിനെക്കുറിച്ച് ഇരുവരുടേയും പ്രതികരണം ഇങ്ങനെ. വിവാദങ്ങൾക്ക് അല്ല വികസനത്തിന് ജനങ്ങൾ വോട്ടു ചെയ്യുമെന്ന ആത്മ വിശ്വാസത്തിലാണ് ഇരുവരും പ്രചാരണത്തിൽ രംഗത്ത് സജീവമാകുന്നത്.