കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് - തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്

ഫോര്‍ട്ട് മേഖല ഓഫിസിലെ ബീന കുമാരി, കടകംപള്ളി മേഖല ഓഫിസിലെ സന്ധ്യ എന്നീ താല്‍ക്കാലിക ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഇടനിലക്കാരായ ക്രിസ്റ്റഫര്‍, ഷെക്‌സിന്‍ എന്നിവരുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Thiruvananthapuram corporation building scam  Thiruvananthapuram corporation building scam more people will be arrested  Thiruvananthapuram corporation  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്  തിരുവനന്തപുരം മ്യൂസിയം പൊലീസ്
തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

By

Published : Jul 15, 2022, 8:00 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസില്‍ അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. അറസ്റ്റിലായ രണ്ടു താത്കാലിക ജീവനക്കാരിലും രണ്ട് ഇടനിലക്കാരിലും ഒതുങ്ങുന്നതല്ല തട്ടിപ്പിന്‍റെ വ്യാപ്‌തിയെന്നാണ് പൊലീസ് നിഗമനം. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയിട്ടുണ്ടെന്നാണ് കേസ് ആദ്യം അന്വേഷിച്ച സിറ്റി സൈബര്‍ പൊലീസിന്‍റെ കണ്ടെത്തല്‍.

ഇത്ര വലിയ തട്ടിപ്പ് താത്കാലിക ജീവനക്കാര്‍ക്ക് സ്വന്തം നിലയ്ക്ക് കഴിയില്ലെന്നും ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യാഗസ്ഥരുടെ അറിവോ ഒത്താശയോ ഉണ്ടാവുമെന്നുമാണ് പൊലീസിന്‍റെ നിഗമനം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും.

റവന്യൂ ഇന്‍സ്‌പെക്‌ടര്‍ കൈവശം വയ്‌ക്കേണ്ട ഡിജിറ്റല്‍ സിഗ്നേച്ചര്‍ താത്കാലിക ജീവനക്കാര്‍ സ്ഥിരമായി ഉപയോഗിച്ചത് ദുരൂഹമാണ്. ഫോര്‍ട്ട് മേഖല ഓഫിസിലെ ബീന കുമാരി, കടകംപള്ളി മേഖല ഓഫിസിലെ സന്ധ്യ എന്നീ താല്‍ക്കാലിക ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഇടനിലക്കാരായ ക്രിസ്റ്റഫര്‍, ഷെക്‌സിന്‍ എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.

അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്. അതേസമയം തട്ടിപ്പില്‍ പങ്കാളിത്തമുളള ഇടതുപക്ഷ സര്‍വീസ് സംഘടനയിലെ അംഗങ്ങളെ മേയറും ഭരണസമിതിയും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷവും ഭരണസമിതിയും രംഗത്തെത്തി. കോര്‍പ്പറേഷന്‍ ആസ്ഥാന ഓഫിസ്, ഫോര്‍ട്ട്, നേമം, സോണല്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയാണ് തട്ടിപ്പിന്‍റെ വ്യാപ്‌തി സൈബര്‍ പൊലീസ് കണ്ടെത്തിയത്.

Also Read കെട്ടിട നമ്പർ ക്രമക്കേടില്‍ പ്രതികളെ ഭരണസമിതി സംരക്ഷിക്കുന്നതായി ആരോപണം, പ്രതിഷേധം ശക്തമാക്കി ബിജെപി

ABOUT THE AUTHOR

...view details