കേരളം

kerala

ETV Bharat / state

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിടനമ്പര്‍ തട്ടിപ്പ്: റവന്യൂ ഇന്‍സ്‌പെക്‌ടറെ ചോദ്യം ചെയ്യും

റവന്യൂ ഇന്‍സ്‌പെക്‌ടര്‍ കൈവശം വയ്‌ക്കേണ്ട ഡിജിറ്റല്‍ സിഗ്നേച്ചര്‍ താത്കാലിക ജീവനക്കാരിക്ക് തട്ടിപ്പിന് ഉപയോഗിക്കാന്‍ വിട്ടുനല്‍കിയതായി പൊലീസ് കണ്ടെത്തി.

building number scam  thiruvananthapuram Corporation  thiruvananthapuram Corporation building number scam  Revenue Inspector will be questioned in building number scam  തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിടനമ്പര്‍ തട്ടിപ്പ്  തിരുവനന്തപുരം കോര്‍പ്പറേഷന്‍  കെട്ടിടനമ്പര്‍ തട്ടിപ്പില്‍ റവന്യൂ ഇന്‍സ്‌പെക്‌ടറെ ചോദ്യം ചെയ്യും
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിടനമ്പര്‍ തട്ടിപ്പ്: റവന്യൂ ഇന്‍സ്‌പെക്‌ടറെ ചോദ്യം ചെയ്യും

By

Published : Jul 16, 2022, 5:00 PM IST

തിരുവനന്തപുരം:കെട്ടിടനമ്പര്‍ തട്ടിപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്‌ടറെ പൊലീസ് ചോദ്യം ചെയ്യും. റവന്യൂ ഇന്‍സ്‌പെക്‌ടര്‍ കൈവശം വയ്‌ക്കേണ്ട ഡിജിറ്റല്‍ സിഗ്നേച്ചര്‍ താത്കാലിക ജീവനക്കാരിക്ക് തട്ടിപ്പിന് ഉപയോഗിക്കാന്‍ പാകത്തില്‍ മാസങ്ങളോളം വിട്ടുനല്‍കിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം.
കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട നാലു പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നടപടി തുടങ്ങി. കസ്റ്റഡി അനുവദിച്ചാല്‍ തിങ്കളാഴ്ചയോടെ ചോദ്യം ചെയ്യലും തുടര്‍ന്ന് പ്രതികളുമായി നഗരസഭ ഓഫിസില്‍ തെളിവെടുപ്പും നടത്തും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് പിന്തുണ നല്‍കിയിട്ടുണ്ടോയെന്ന് പുതിയ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
തുടക്കത്തില്‍ സിറ്റി സൈബര്‍ സിഐയുടെ നേതൃത്തില്‍ അന്വേഷിച്ച കേസ് നാലു പ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെ മ്യൂസിയം പൊലീസിനു കൈമാറുകയായിരുന്നു. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ മ്യൂസിയം സിഐ, രണ്ടു ക്രൈം എസ്‌ഐമാര്‍, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നേരത്തേ കേസ് അന്വേഷിച്ച സൈബര്‍ സിഐ പ്രകാശിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൂടുതല്‍ വാര്‍ഡുകളില്‍ തട്ടിപ്പു നന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. കുന്നുകുഴി വാര്‍ഡില്‍ 12 കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അധികൃതര്‍ ക്രമക്കേട് മൂടിവയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഒന്നേകാല്‍ ലക്ഷം രൂപ താത്കാലിക ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കി വാണിജ്യ കെട്ടിടത്തിന് നമ്പര്‍ തരപ്പെടുത്തിയ മരപ്പാലം സ്വദേശി അജയഘോഷ് ഒളിവിലാണ്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ABOUT THE AUTHOR

...view details