തിരുവനന്തുപുരം: മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ. മാലിന്യ സംസ്കരണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി തുടർച്ചയായി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. ഇത് നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളെ തകർക്കുന്നുവെന്നാണ് ഭരണ സമിതിയുടെ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തദ്ദേശഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം.
മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ തിരുവനന്തപുരം നഗരസഭ - തിരുവനന്തപുരം നഗരസഭ
മാലിന്യ സംസ്കരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ബോർഡ് നഗരസഭയ്ക്ക് 14.56 കോടി രൂപ പിഴയിട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ നിന്ന് നീക്കം ചെയ്ത മാലിന്യം തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനെതിരെ ബോർഡ് വീണ്ടും നോട്ടീസ് അയച്ചു. ഇതോടെയാണ് ചെയർമാൻ ഏകപക്ഷീയമായ നടപടികൾ എടുക്കുന്നുവെന്ന ആരോപണവുമായി നഗരസഭ രംഗത്തെത്തിയത്
ബോർഡ് കൂടാതെ ചെയർമാൻ ഏകപക്ഷീയമായി നഗരസഭക്കെതിരെ നോട്ടീസ് അയയ്ക്കുകയാണ്. ഇക്കാര്യം ബോർഡ് അംഗങ്ങളെ നേരിട്ട് കണ്ട് സ്ഥിരീകരിക്കും. മാലിന്യ സംസ്കരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ബോർഡ് നഗരസഭയ്ക്ക് 14.56 കോടി രൂപ പിഴയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ നടപടിക്ക് ഹൈക്കോടതിയിൽ നിന്ന് നഗരസഭ സ്റ്റേ നേടിയതിന് പിന്നാലെ നഗരത്തിൽ നിന്ന് നീക്കം ചെയ്ത മാലിന്യം തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനെതിരെ ബോർഡ് വീണ്ടും നോട്ടീസ് അയച്ചു. ഇതോടെയാണ് ചെയർമാൻ ഏകപക്ഷീയമായ നടപടികൾ എടുക്കുന്നുവെന്ന ആരോപണവുമായി നഗരസഭ രംഗത്തെത്തിയത്.