തിരുവനന്തപുരം: കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളില്‍ രോഗികളുടെ പട്ടിക തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് പിന്തുണ നല്‍കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ൻമെന്‍റ് സോൺ നിർണയവും സമ്പർക്കപട്ടിക തയ്യാറാക്കലും അടക്കമുള്ള പുതിയ ചുമതലകൾ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്‌ച പൊലീസ് സേനക്ക് നല്‍കിയിരുന്നു.
കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ - Thiruvananthapuram
രണ്ട് ദിവസത്തിനുള്ളില്‍ രോഗികളുടെ പട്ടിക തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അലംഭാവം കാണിക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് നടപടി. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കേണ്ടതും ആശുപത്രി മുതല്‍ കച്ചവട സ്ഥാപനങ്ങള്‍ വരെ നിരീക്ഷിക്കേണ്ട ചുമതയും പൊലീസിനാണ്. അതേസമയം ആരോഗ്യ വകുപ്പ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് ഏറ്റെടുക്കുന്നതോടെ പൊലീസിന്‍റെ ജോലിഭാരം വര്‍ധിക്കുമെന്ന പരാതിയും സേനക്കുള്ളിലുണ്ട്.