തിരുവനന്തപുരം:ഇന്ന് ജൂലൈ 14. കൃത്യം പതിനാറ് ദിവസം മുൻപാണ് ഇടിവി ഭാരത് സംഘം തിരുവനന്തപുരം പുഞ്ചക്കരിയിലെ അഭിജിത്തിന്‍റെ വീട് തേടിയെത്തിയത്. അന്ന് ആ പതിനൊന്നു വയസുകാരൻ മീൻ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുകയായിരുന്നു. ഒന്നര വയസില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച അഭിജിത്തിനും സഹോദരി അമൃതയ്ക്കും ഇപ്പോൾ കൂട്ടായുള്ളത് അമ്മൂമ്മ സുധ മാത്രമാണ്.
ഹോട്ടല്‍ നടത്തി ഉപജീവനം നടത്തിയുന്ന മൂന്നംഗ കുടുംബത്തിന് കൊവിഡ് എത്തിയതോടെ ജീവിതം അത്രമേല്‍ ദുരിതമായെന്ന് അറിഞ്ഞാണ് ഇടിവി ഭാരത് സംഘമെത്തിയത്. വാടക വീട്ടില്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് അറിയാതെ അവർ പങ്കുവെച്ചത് വിഷമമല്ല, പഠിക്കാനുള്ള ആഗ്രഹത്തെകുറിച്ചും സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തെ കുറിച്ചുമാണ്.
ജീവിതം വാർത്തയായപ്പോൾ, പിന്നെ പൊലീസായപ്പോൾ
പതിനാറ് ദിവസങ്ങൾക്ക് ശേഷം അഭിജിത്ത് ത്രില്ലിലാണ്, അഭിജിത്ത് ഇടിവി ഭാരതിനോട് പറഞ്ഞ ആഗ്രഹം സാധ്യമാകുകയാണ്. പൊലീസാകണം എന്ന് അഭിജിത് ഇടിവി ഭാരതിനോട് പറഞ്ഞപ്പോൾ കേരള പൊലീസ് അത് അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഷെയർ ചെയ്തു.
Also Read:ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്