കേരളം

kerala

ETV Bharat / state

CPM Leader Murder: സന്ദീപിന്‍റേത്‌ രാഷ്ട്രീയ കൊലപാതകം; പൊലീസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി - പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്‌ണന്‍

CPM Leader Murder: Kodiyeri Balakrishnan: സന്ദീപിന്‍റേത്‌ രാഷ്ട്രീയ കൊലപാതകമാണ്‌. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണം. ആര്‍എസ്എസ് - ബിജെപി സംഘമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്‌ണന്‍.

CPM Leader Murder thiruvalla  sandeep's murder is political  kodiyeri balakrishnan against police report  സന്ദീപിന്‍റേത്‌ രാഷ്ട്രീയ കൊലപാതകം  പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്‌ണന്‍  തിരുവല്ല സന്ദീപ് കൊലപാതകം
CPM Leader Murder: സന്ദീപിന്‍റേത്‌ രാഷ്ട്രീയ കൊലപാതകം; പൊലീസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി

By

Published : Dec 3, 2021, 6:08 PM IST

Updated : Dec 3, 2021, 7:15 PM IST

തിരുവനന്തപുരം:CPM Leader Murder തിരുവല്ല സന്ദീപ് കൊലക്കേസില്‍ പൊലീസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണം. ആര്‍എസ്എസ് - ബിജെപി സംഘമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലുള്ളത്.

Kodiyeri Balakrishnan: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതില്‍ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016 ന് ശേഷം 20 സി.പി.എം പ്രവര്‍ത്തകരാണ് കൊലക്കത്തിക്ക് ഇരയായത്. ഇതില്‍ 15 പേരെ ബി.ജെ.പി, ആര്‍എസ്.എസ് സംഘമാണ് കൊലചെയ്‌തത്.

CPM Leader Murder: സന്ദീപിന്‍റേത്‌ രാഷ്ട്രീയ കൊലപാതകം; പൊലീസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി

കേരളത്തില്‍ നിന്ന് സി.പി.എമ്മിനെ വകവരുത്താന്‍ മുന്‍പും ശ്രമിച്ചിട്ടുണ്ട്. സി.പി.എമ്മിനെ ഇല്ലാതാക്കാനാണ് ഉദ്ദേശമെങ്കില്‍ അത് നടപ്പാകില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. കൊലയ്ക്ക് പകരം കൊല എന്നത് പാര്‍ട്ടിയുടെ രീതിയില്ല.

ആത്മസംയമനം പാലിച്ചുകൊണ്ട് സമാധാനപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണം. ഡിസംബര്‍ ഏഴിന് ജില്ലാ ഏരിയാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തിയ ശേഷമാണ് കോടിയേരി മാധ്യമങ്ങളെ കണ്ടത്.

ALSO READ:Thalassery Curfew: തലശേരിയില്‍ സംഘര്‍ഷ സാധ്യത; നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാര്‍ പ്രകടനം

Last Updated : Dec 3, 2021, 7:15 PM IST

ABOUT THE AUTHOR

...view details