തിരുവനന്തപുരം: പോത്തൻകോട് വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ സന്ദർശനത്തിനെത്തിയ യുവാക്കളെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും15000 രൂപയും പിടിച്ചു പറിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തു. കടുവയിൽ കാട്ടുപുറം ശ്രീജഭവനിൽ ആകാശ് (21 ) ആണ് അറസ്റ്റിലായത്.
ആയുധം കാട്ടി മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ - Pothankod
കടുവയിൽ കാട്ടുപുറം ശ്രീജഭവനിൽ ആകാശ് (21 ) ആണ് അറസ്റ്റിലായത്.
ആയുധം കാട്ടി മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ
സംഭവം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. 2019 സെപ്റ്റംബർ 10 ന് രാത്രി 9 .15 നാണ് സംഭവം. പാറമുകൾ ക്ഷേത്രത്തിന് സമീപം ഇരുന്ന യുവാക്കളെ ഭീഷണിപ്പെടുത്തിയാണ് പ്രതി ഉൾപ്പെട്ട രണ്ടംഗ സംഘം കവർച്ച നടത്തിയത്.
ഇയാളുടെ കൂട്ടുപ്രതിയായ വെഞ്ഞാറമൂട് സ്വദേശി ഷൈനിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പോത്തൻകോട് സി.ഐ.ഗോപി.ഡി, എസ്.ഐ.അജീഷ് .വി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.