നെയ്യാറ്റിൻകരയിൽ മോഷ്‌ടാവ് പിടിയിൽ - thief arrested in Neyyattinkara
നെയ്യാറ്റിൻകര മാരായമുട്ടത്ത് നിന്നും പിടിയിലായ അരുണ്‍ ഗോപി മോഷണത്തിന് പുറമെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

നെയ്യാറ്റിൻകരയിൽ മോഷ്‌ടാവ് പിടിയിൽ
തിരുവനന്തപുരം: മഞ്ചവിളാകം, വടകര, തെങ്ങുവിളക്കുഴി പ്രദേശങ്ങളില്‍ മോഷണം നടത്തി വന്നയാൾ പിടിയിൽ. മഞ്ചവിളാകം സ്വദേശി അരുണ്‍ ഗോപി (21 ) ആണ് പിടിയിലായത്. മോഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഇയാൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.