കേരളം

kerala

ETV Bharat / state

സബ് ഇൻസ്‌പെക്ടറുടെ അനാസ്ഥ ; മോഷ്ടാവ് പൊലീസ് സ്റ്റേഷനിൽ നിന്നും മുങ്ങി - തിരുവനന്തപുരം

എസ്‌ഐയുമായി മുൻ പരിചയമുള്ള പ്രതി ഈ പരിചയം മുതലാക്കി രക്ഷപ്പെട്ടുവെന്നാണ് ആക്ഷേപം

മോഷ്ടാവ് പോലീസ് സ്റ്റേഷനിൽ നിന്നും മുങ്ങി

By

Published : Jul 6, 2019, 3:36 AM IST

തിരുവനന്തപുരം: സബ് ഇൻസ്‌പെക്ടറുടെ അനാസ്ഥ മൂലം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും മോഷ്ടാവ് രക്ഷപ്പെട്ടു. കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്റ്റാലിന്‍റെ പേരിൽ ഇരുപതിലധികം മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ സ്റ്റാലിനെ ദിവസങ്ങൾക്ക് മുമ്പാണ് ഷാഡോ വിഭാഗം സാഹസികമായി പിടികൂടി തമ്പാനൂർ എസ്‌ഐക്ക് കൈമാറിയത്. എന്നാൽ എസ്‌ഐയുമായി മുൻ പരിചയമുള്ള പ്രതി ഈ പരിചയം മുതലാക്കി രക്ഷപ്പെട്ടുവെന്നാണ് ആക്ഷേപം. കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിൽ ഇടരുതെന്ന് നിർദേശം നൽകിയ എസ്‌ഐയാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്നും സൂചനയുണ്ട്.

ABOUT THE AUTHOR

...view details