തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. പുനഃസംഘടനാ വിഷയത്തില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
കെപിസിസി പുനഃസംഘടന; പ്രതിസന്ധിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - കെ.പി.സി.സി പുനസംഘടന
പുനഃസംഘടന വിഷയത്തിൽ എല്ലാവരുടേയും അഭിപ്രായം പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. അതിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ അന്തിമതീരുമാനം ഹൈക്കമാന്‍റിന്‍റേതായിരിക്കും. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നതാണ് തന്‍റെ വ്യക്തിപരമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എ കെ ആന്‍റണി പറഞ്ഞു. പുനഃസംഘടനാ തര്‍ക്കങ്ങളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എ കെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.