ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല - ലോക്ക് ഡൗൺ
എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ ഞായറാഴ്ച നടക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക് ഡൗൺ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.
![ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല There is no full lockdown on June 21st ജൂൺ 21ന് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല ലോക്ക് ഡൗൺ full lockdown](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7687935-thumbnail-3x2-tvm.jpg)
ലോക്ക് ഡൗൺ
തിരുവനന്തപുരം: ജൂൺ 21ന് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് സർക്കാർ തീരുമാനം. എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ ഞായറാഴ്ച നടക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക് ഡൗൺ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. നടപടി ഈ ഞായറാഴ്ചത്തേക്ക് മാത്രമുള്ള ക്രമീകരണമാണെന്നും തുടർന്നുള്ള ഞായറാഴ്ചകളിൽ നേരിയ ഇളവുകളോടെ സമ്പൂർണ ലോക്ക് ഡൗൺ തുടരുമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.