തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശത്ത് ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നതായി പരാതി. തിരുവനന്തപുരം ആർസിസിയുടെ കെട്ടിടനിർമാണത്തിന്‍റെ മറവിലാണ് മാലിന്യനിക്ഷേപം. മെഡിക്കൽ കോളജിന് സമീപത്തെ കൊക്കണത്തല നിവാസികളാണ് പ്രതിഷേധവുമായെത്തിയത്. എന്നാൽ കൊക്കണത്തല നിവാസികളുടെ പ്രതിഷേധം വകവെക്കാതെ രാത്രിയും പകലും മണ്ണും മാലിന്യവും തള്ളുന്നത് തുടരുകയാണ്.
ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നതായി പരാതി - പരിസ്ഥിതിലോല പ്രദേശം
തിരുവനന്തപുരം ആർസിസിയുടെ കെട്ടിടനിർമാണത്തിന്‍റെ മറവിലാണ് മാലിന്യനിക്ഷേപം നടക്കുന്നത്
പ്രദേശത്ത് ഓടയില്ലാത്തതും സ്ഥിതി വഷളാക്കുന്നുണ്ട്. ഓട നിർമിക്കണമെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി നൽകിയ ഉത്തരവ് നിലനിൽക്കെയാണ് ജനം ബുദ്ധിമുട്ടിലാകുന്നത്. അതേ സമയം മഴക്കാലത്തുണ്ടാകുന്ന കനത്ത വെള്ളക്കെട്ടും ആരോഗ്യപ്രശ്‌നങ്ങളും ഭയന്ന് കഴിയുകയാണ് നാട്ടുകാർ. മാലിന്യനിക്ഷേപം തടയുന്നത് ചോദ്യം ചെയ്‌ത റസിഡൻസ് അസോസിയേഷൻ ഭാരവാഹിയെ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. പ്രതിഷേധമറിയിച്ച് അൻപതോളം കുടുംബങ്ങൾ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.