കേരളം

kerala

ETV Bharat / state

മൊബൈൽ കടകളിലെ മോഷണം; പ്രതി പിടിയിൽ - തിരുവനന്തപുരം

ഡ്യൂക്ക് ബൈക്കിലെത്തി കുളത്തൂർ ജംഗ്‌ഷൻ, വായനശാല ജംഗ്‌ഷൻ, മൺവിള എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്

mobile shops  Theft  മൊബൈൽ കട  മോഷണം  പ്രതി  ഡ്യൂക്ക്  അറസ്റ്റ്  തിരുവനന്തപുരം  ശുപ്പാണ്ടി എന്ന ഗോകുൽ
മൊബൈൽ കടകളിലെ മോഷണം; പ്രതി പിടിയിൽ

By

Published : Oct 5, 2020, 9:46 PM IST

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് കടകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ 23 കാരൻ പിടിയിൽ. മേനംകുളം സ്വദേശി ശുപ്പാണ്ടി എന്ന ഗോകുൽ (23) ആണ് അറസ്റ്റിലായത്. ഡ്യൂക്ക് ബൈക്കിലെത്തി കുളത്തൂർ ജംഗ്‌ഷൻ, വായനശാല ജംഗ്‌ഷൻ, മൺവിള എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യ പ്രതിയായ മാക്കാൻ എന്നുവിളിക്കുന്ന വിഷ്‌ണുവിനെ നേരത്തെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻ്റ് കമ്മിഷണർ അനിൽകുമാറിൻ്റെ നിർദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ.മാരായ സുരേഷ്ബാബു, വിജയകുമാർ, ഗോപകുമാർ, സി.പി.ഒമാരായ സജാദ്‌ഖാൻ, അരുൺ എസ്.നായർ, ശരത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details