തിരുവനന്തപുരം:നെയ്യാറ്റിൻകര വെള്ളറടയിലെ കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലെ കമ്മിറ്റി ഓഫീസിന്‍റെ വാതിൽ കുത്തിത്തുറന്ന മോഷ്‌ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഭക്തർ നേർച്ചയായി നൽകിയിരുന്ന മൂന്ന് സ്വർണമാല, സ്വർണ പൊട്ടുകൾ, താലി തുടങ്ങിയ എട്ടു പവനോളം സ്വർണാഭരണങ്ങളും. ഒരു വെങ്കല ഉരുളി, 5 നിലവിളക്കുകൾ, 5,000 രൂപ എന്നിവയാണ് കവർന്നത്.
നെയ്യാറ്റിൻകര വെള്ളറടയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം - കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിൽ മോഷണം
വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി
നെയ്യാറ്റിൻകര വെള്ളറടയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം
പൂജക്ക് എത്തിയപ്പോളാണ് മോഷണവിവരം അറിഞ്ഞത്. ശ്രീകോവിലും തുറന്ന നിലയിലായിരുന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ഇന്നലെ വെള്ളറട സ്വദേശി ബിജുവിന്‍റെ വീട് കുത്തിത്തുറന്ന് 10 പവന്‍റെ ആഭരണവും കവർന്നിരുന്നു.