കേരളം

kerala

ETV Bharat / state

വാള് കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ കവർച്ച - തിരുവനന്തപുരം ജ്വല്ലറി കവർച്ച

അഞ്ച് പവനോളം സ്വർണം കവർന്നതായി ജ്വല്ലറി ഉടമ. ഇന്നലെ രാത്രിയോടെയാണ് സംഭവം.

theft in kazhakootam jewellery  jewellery theft  thiruvananthapuram jewellery theft  കഴക്കൂട്ടം ജ്വല്ലറി കവർച്ച  തിരുവനന്തപുരം ജ്വല്ലറി കവർച്ച  കഠിനംകുളം ജ്വല്ലറി കവർച്ച
വാള് കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ കവർച്ച

By

Published : Dec 30, 2020, 10:04 AM IST

Updated : Dec 30, 2020, 11:01 AM IST

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ കാറിലെത്തിയ സംഘം വാളുകാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ജ്വല്ലറിയില്‍ നിന്നും സ്വർണം കവർന്നു. കടയുടമ നിലവിളിച്ചപ്പോൾ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം സംഘം കടന്നുകളഞ്ഞു.

വാള് കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ കവർച്ച

ഇന്നലെ രാത്രി 9.30ഓടെ ചാന്നാങ്കരയിലുള്ള സിഎസ് ഗോൾഡ് വർക്ക് എന്ന കടയില്‍ നിന്നാണ് സ്വർണം കവർന്നത്. കടയോട് ചേർന്നുള്ള വീട്ടിലേക്ക് ഉടമ സുരേഷ് പ്രവേശിക്കുന്ന സമയത്താണ് കവർച്ച നടന്നത്. വാളുപയോഗിച്ച് കടയുടെ ചില്ല് തകർത്ത ശേഷമാണ് സംഘം കവർച്ച നടത്തിയത്. അഞ്ച് പവനോളം സ്വർണം നഷ്‌ടപ്പെട്ടതായി കടയുടമ പറയുന്നു. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Last Updated : Dec 30, 2020, 11:01 AM IST

ABOUT THE AUTHOR

...view details