കേരളം

kerala

ETV Bharat / state

പാങ്ങപ്പാറയിൽ ക്ഷേത്രത്തിൽ കവര്‍ച്ച,6 കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു - പാങ്ങപ്പാറ

ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും ആറ് കാണിക്കവഞ്ചികളും മോഷണം പോയി.

Theft  Pangappara temple  temple  Thiruvananthapuram  ക്ഷേത്രത്തിൽ മോഷണം  പാങ്ങപ്പാറ  സ്വർണം
തിരുവനന്തപുരം പാങ്ങപ്പാറയിൽ ക്ഷേത്രത്തിൽ മോഷണം

By

Published : Apr 21, 2021, 9:46 PM IST

തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങപ്പാറയിലെ കുഞ്ചുവീട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ കവര്‍ച്ച. ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും ആറ് കാണിക്ക വഞ്ചികളും മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കവര്‍ച്ച.

തിരുവനന്തപുരം പാങ്ങപ്പാറയിൽ ക്ഷേത്രത്തിൽ മോഷണം

ജീവനക്കാർക്കായുള്ള താക്കോലുപയോഗിച്ചാണ് മോഷ്‌ടാക്കൾ ഓഫിസ് തുറന്നത്. സ്വർണം സൂക്ഷിച്ചിരുന്നത് അലമാരയിലെ ലോക്കറിലാണ്. ഇത് പൊളിച്ചാണ് കവർച്ച നടത്തിയത്.

മോഷണ ശേഷം ഓഫീസ് മുറിയിൽ മഞ്ഞൾ പൊടി വിതറിയാണ് കള്ളന്‍മാര്‍ കടന്നത്. കവര്‍ന്ന കാണിക്കവഞ്ചികൾ ഒരു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ABOUT THE AUTHOR

...view details