തിരുവനന്തപുരം:കോട്ടൂരിൽ വീടിനു തീയിട്ട കേസിൽ ആരോപണ വിധേയനായ യുവാവ് തൂങ്ങി മരിച്ചു. കോട്ടൂർ മുതിയൻകാവ് ചരുവിള വീട്ടിൽ സുജിത്(24)നെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിച്ചൽ കോട്ടൂർ വെട്ടുകാട് പുത്തൻവീട്ടിൽ അപ്പു(50)വിന്‍റെ വീടിന് തീയിട്ട സംഭവത്തിൽ ആരോപണ വിധേയനായിരുന്നു സുജിത്.
കോട്ടൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - കേരള വാർത്ത
കോട്ടൂർ മുതിയൻകാവ് ചരുവിള വീട്ടിൽ സുജിത്(24)നെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
![കോട്ടൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി man was found hanging in Kottur തിരുവനന്തപുരം വാർത്ത കേരള വാർത്ത പ്രാദേശിക വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10198818-557-10198818-1610352223358.jpg)
കോട്ടൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാഴ്ച രാത്രിയായിരുന്നു അപ്പുവിൻ്റെ വീട്ടിൽ തീയിട്ടത്. സംഭവത്തിൽ അപ്പുവും മകൾ വിജിലയും നെയ്യാർഡാം പൊലീസിൽ നൽകിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സുജിത്തിനെ മരിച്ച നിലയിൽ കണ്ടത്. വീടിന് തീയിട്ട സംഭവത്തിൽ സുജിത് ഉൾപ്പെടെ രണ്ടു പേരുടെ പേരാണ് പരാതിയിൽ രേഖപ്പെടുത്തിയിരുന്നത്. ഇവർ കഞ്ചാവ് വിൽപന സംഘത്തിലുള്ളവരാണ് എന്നും ഇവർക്കെതിരെ പൊലീസിൽ വിവരം നൽകിയ വൈരാഗ്യമാണ് വീടിന് തീയിടാൻ കാരണമെന്നുമാണ് അപ്പുവും വിജിലയും നൽകിയ പരാതിയിലുള്ളതെന്ന് നെയ്യാർ ഡാം പൊലീസ് പറഞ്ഞു.