വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി - nedummaghad
മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന് 'ഡോഗ് സ്ക്വഡ്', ഫോറൻസിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം:നെടുമങ്ങാട് വേങ്കവിളയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്കവിള താരാ ഭവനിൽ രഞ്ജിതയെയാണ് (25) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന് 'ഡോഗ് സ്ക്വഡ്', ഫോറൻസിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിലാണുള്ളത്. കിളിമാനൂർ സ്വദേശി അജി കുട്ടനാണ് ഇവരുടെ ഭർത്താവ് . ദീർഘനാളായി ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഏഴ് വയസുള്ള മകനുണ്ട്.