തിരുവനന്തപുരം: പാലാരിവട്ടം കേസിൽ വിജിലൻസ് അന്വേഷണം ശരിയായി തന്നെയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഇബ്രാഹിം കുഞ്ഞിന്‍റെ കാര്യത്തിൽ നേരത്തെ തന്നെ വസ്‌തുതകൾ പുറത്ത് വന്നതാണ്. കേസിൽ നേരത്തെ തന്നെ പ്രതി ചേർത്തിരുന്ന വ്യക്തിയാണ് ഇബ്രാഹിം കുഞ്ഞ്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലാതെ പൊടുന്നനെ അറസ്റ്റ് ചെയ്‌തതല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാലാരിവട്ടം കേസിൽ വിജിലൻസ് അന്വേഷണം ശരിയായ പാതയില്‍: എ. വിജയരാഘവൻ - വിജിലൻസ് അന്വേഷണം
കേസിൽ നേരത്തെ തന്നെ പ്രതി ചേർത്തിരുന്ന വ്യക്തിയാണ് ഇബ്രാഹിം കുഞ്ഞെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
പാലാരിവട്ടം കേസിൽ വിജിലൻസ് അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്ന് എ. വിജയരാഘവൻ
സാങ്കേതികമായ പരിശോധനകൾ നടത്തിയാണ് അന്വേഷണം പൂർത്തിയാക്കിയത്. ഇതുവരെ ഇബ്രാഹിം കുഞ്ഞിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്‌തില്ല എന്നായിരുന്നു ചോദ്യങ്ങൾ, ഇപ്പോൾ എന്തിന് അറസ്റ്റ് എന്നായി. അറസ്റ്റിനെ രാഷ്‌ട്രീയമായി ന്യായീകരിക്കാൻ പ്രതിപക്ഷം നിർബന്ധിതരായിരിക്കുകയാണ്. ഇവരുടെ പ്രസ്‌താവനകളെ പത്രത്തിൽ കണ്ടാൽ മതിയെന്നും വിജയരാഘവൻ പറഞ്ഞു.
Last Updated : Nov 18, 2020, 2:49 PM IST