കേരളം

kerala

ETV Bharat / state

ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിന്‍റെ വിചാരണ തുടങ്ങി

ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിൽ നിരവധി നിക്ഷേപകരിൽ നിന്നും 50 കോടി രൂപയാണ് തട്ടിയെടുത്തത്

ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ്  നിക്ഷേപ തട്ടിപ്പ് കേസിന്‍റെ വിചാരണ  ശബരിനാഥ്  Total Four U investment fraud case  Total Four U  sahabarinath  thiruvananthapuram  തിരുവനന്തപുരം
ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിന്‍റെ വിചാരണ തുടങ്ങി

By

Published : Nov 24, 2020, 12:24 PM IST

തിരുവനന്തപുരം:ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിന്‍റെ വിചാരണ ആരംഭിച്ചു.ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്‌ടർ ശബരിനാഥും കൂട്ടാളികളും ചേർന്ന് തന്‍റെ പക്കൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തതായി കേസിലെ ഒന്നാം സാക്ഷിയും മണ്ണന്തല സ്വദേശിയുമായ ബിന്ദു മൊഴി നൽകി. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്നത്തെ വിചാരണ നടന്നത്. ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിൽ നിരവധി നിക്ഷേപകരിൽ നിന്നും 50 കോടി രൂപയാണ് തട്ടിയെടുത്തത്.

2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലവധിയുടെയും അടിസ്ഥാനത്തിൽ 20 ശതമാനം മുതൽ 80 ശതമാനം വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്‌ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, ക്യാൻവാസിങ് ഏജന്‍റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ തുടങ്ങി 19 പേരാണ് കേസിലെ പ്രതികൾ. ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details