തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് സർക്കാരിൽ നിന്നും കൂടുതൽ സഹായം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒരു തരത്തിലും മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ് നേരിടുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി; സർക്കാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് - financial crisis is increasing
ശബരിമല മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് സർക്കാരിൽ നിന്നും കൂടുതൽ സഹായം തേടുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
സാമ്പത്തിക പ്രതിസന്ധി; സർക്കാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്
സർക്കാർ പ്രഖ്യാപിച്ച സഹായത്തിൽ നിന്നും രണ്ട് തവണയായി 20 കോടിയാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. ബാക്കി 50 കോടി ആവശ്യപ്പെട്ട് സർക്കാരിന് നേരത്തെ കത്ത് നൽകി. ഈ സഹായം ലഭിച്ചാലും നിലവിലെ സാഹചര്യത്തിൽ ദേവസ്വം ബോർഡിന് പിടിച്ചു നിൽക്കാനാകില്ലെന്നും കൂടുതൽ സഹായം ആവശ്യമാണെന്നും എൻ. വാസു ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Oct 24, 2020, 4:11 PM IST