തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയ കേസിലെ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ വകുപ്പുതല അന്വേഷണം 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി ആന്‍റണി രാജു. കിരണിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
പ്രതിയ്ക്ക് കൊവിഡ്, തെളിവെടുപ്പ് മാറ്റി
മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ പ്രതിക്കെതിരായുള്ള നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വിസ്മയ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ കിരണിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിസ്‌മയയുടെ നിലമേൽ കൈതോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് പൊലീസ് മാറ്റിവെച്ചു.