തിരുവനന്തപുരം:കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ ഷണ്ടിങ്ങിനിടെ പാളംതെറ്റി. ആൾസെയിന്‍റ്സ് കോളജിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷണ്ടിങ്ങിനിടെ നിയന്ത്രണം നഷ്‌ടമായ എൻജിൻ പാളം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഷണ്ടിങ്ങിനിടെ ട്രെയിൻ പാളംതെറ്റി; നിയന്ത്രണം നഷ്‌ടമായ എൻജിൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ ഷണ്ടിങ്ങിനിടെ പാളംതെറ്റി
ഷണ്ടിങ്ങിനിടെ ട്രെയിൻ പാളംതെറ്റി; നിയന്ത്രണം നഷ്‌ടമായ എൻജിൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു
ഷണ്ടിങ് നടത്തുമ്പോൾ പൊതുവെ വേഗത കുറവായതിനാൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഷണ്ടിങ് യാർഡിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായെങ്കിലും ഗതാഗതത്തിന് തടസമില്ല.