കേരളം

kerala

ETV Bharat / state

ആഘോഷങ്ങളില്ലാതെ വിഷു; സമരത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ - സൂചനാ പണിമുടക്കd

എല്ലാ മാസവും അഞ്ചാം തിയതിയെങ്കിലും ശമ്പളം ലഭ്യമാക്കണമെന്ന് ജീവനക്കാര്‍. ശമ്പളം നല്‍കാന്‍ അക്കൗണ്ടില്‍ തുകയില്ലെന്ന് സര്‍ക്കാര്‍

കെ എസ് ആര്‍ ടി സി  സമരത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി ജീവനക്കാര്‍  സൂചനാ പണിമുടക്കd  സര്‍ക്കാര്‍
സമരത്തിനൊരുങ്ങി കെ എസ് ആര്‍ ടി സി ജീവനക്കാര്‍

By

Published : Apr 15, 2022, 10:40 AM IST

തിരുവനന്തപുരം:ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷു ദിനത്തിലും സമരം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളി യൂണിയനുകള്‍. വിഷയം ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസ് അനുകൂല സംഘടന വെള്ളിയാഴ്‌ച യോഗം ചേരും. സി ഐ ടി യു ആരംഭിച്ച റിലേ സത്യഗ്രഹവും തുടരുന്നുണ്ട്.

കൂടാതെ ഏപ്രില്‍ 28ന് സി.ഐ.ടി.യുവും ബി.എം.എസും സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തിയതിയെങ്കിലും ശമ്പളം ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 84 കോടി രൂപയാണ് വേണ്ടത്.

ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരിന്നെങ്കിലും കെ എസ് ആര്‍ ടി സി യുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. അതേ സമയം കൂടുതല്‍ പണം തത്കാലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

also read:കെഎസ്ആർടിസിയിൽ ശമ്പളമില്ല ; 28ന് ഇടത് സംഘടനകളുടെ പണിമുടക്ക്, കെ സ്വിഫ്‌റ്റിനും രൂക്ഷ വിമർശനം

ABOUT THE AUTHOR

...view details