കേരളം

kerala

ETV Bharat / state

മൂന്നാം ലോക കേരള സഭ ജൂണ്‍ 16 മുതല്‍ - കേരള നിയമ സഭ സ്‌പീക്കര്‍

സമൂഹത്തിന്‍റെ കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, കേരളീയ സംസ്‌കാരത്തിന്‍റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുമായി ലോക കേരള സഭയുടെ സമ്മേളനം ജൂണ്‍ 16 ന് തുടങ്ങും

മൂന്നാം ലോക കേരള സഭ ജൂണ്‍ 16 മുതല്‍  The Third Loka Kerala Sabha will begin on June 16  മൂന്നാം ലോക കേരള സഭ  ലോക കേരള സഭ സമ്മേളനം ജൂണ്‍ 16ന് തുടങ്ങും  Third Loka Kerala Sabha from June 16  കേരള നിയമ സഭ സ്‌പീക്കര്‍  സ്‌പീക്കര്‍ എംബി രാജേഷ്
മൂന്നാം ലോക കേരള സഭ ജൂണ്‍ 16 മുതല്‍

By

Published : Jun 15, 2022, 1:46 PM IST

Updated : Jun 15, 2022, 2:19 PM IST

തിരുവനന്തപുരം:മൂന്നാം ലോക കേരള സഭയ്‌ക്ക് ജൂണ്‍ 16 ന് തുടക്കമാകും. കേരള നിയമസഭാംഗങ്ങള്‍, എം.പിമാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസികള്‍ തുടങ്ങി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള 351 മലയാളികള്‍ സഭയില്‍ പങ്കെടുക്കും. കേരള നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.

മൂന്നാം ലോക കേരള സഭ ജൂണ്‍ 16 മുതല്‍

പൊതു സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷം സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുളളതെന്നും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ലോക കേരള സഭയ്‌ക്ക് മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സഭയിലെ 20 ശതമാനം വനിതാ അംഗങ്ങളായിരിക്കും. ലോക കേരള സഭയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം പ്രതിപക്ഷം പുന:പരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്.

also read:ധൂർത്തടിച്ച് ലോക കേരള സഭ; ഒരാൾക്ക് ഉച്ചഭക്ഷണത്തിന് 2000 രൂപ

Last Updated : Jun 15, 2022, 2:19 PM IST

ABOUT THE AUTHOR

...view details