കേരളം

kerala

ETV Bharat / state

ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യത ; ജാഗ്രതാനിര്‍ദേശം - തിരുവനന്തപുരം വാര്‍ത്ത

സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

heavy rain  lightning and wind  ശക്തമായ മഴ  മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  India Meteorological Department  തിരുവനന്തപുരം വാര്‍ത്ത  കേരള വാര്‍ത്ത
'സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, മിന്നലിനും കാറ്റിനും സാധ്യത'; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

By

Published : Oct 22, 2021, 10:35 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് വെള്ളിയാഴ്ച ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാന്‍ കാരണം.

ALSO READ:രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നിലവില്‍ കന്യാകുമാരി തീരത്തുള്ള ചക്രവാതച്ചുഴി രണ്ടുദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

ABOUT THE AUTHOR

...view details