തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വാക്സിൻ ആവശ്യമായി വരും. സംസ്ഥാനത്തിന്‍റെ ഈ ആവശ്യം കേന്ദ്രം മാനിക്കുമെന്നാണ് കരുതുന്നത്. മുൻഗണനാക്രമം അനുസരിച്ചാകും വാക്സിൻ നൽകുക. ഇന്നോ നാളെയോ വാക്സിൻ എത്തിയേക്കും. വാക്സിൻ വിതരണത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം കൊവിഡ് വാക്സിൻ വിതരണത്തിന് പൂർണസജ്ജമെന്ന് മന്ത്രി കെ. കെ. ശൈലജ - state is fully prepared for the distribution of Covid vaccine
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈറൺ നടത്തിയ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തി ആരോഗ്യമന്ത്രിയും കലക്ടർ നവജ്യോത് ഖോസയും സജ്ജീകരണങ്ങൾ വിലയിരുത്തി.
കൊവിഡ്
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈറൺ നടത്തിയ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തി ആരോഗ്യമന്ത്രിയും കലക്ടർ നവജ്യോത് ഖോസയും സജ്ജീകരണങ്ങൾ വിലയിരുത്തി.
Last Updated : Jan 2, 2021, 12:34 PM IST