കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇടിമിന്നല്‍ ജാഗ്രത

ഇന്നും നാളെയുമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

By

Published : Apr 8, 2022, 10:21 AM IST

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ  ഇടിമിന്നല്‍ ജാഗ്രത  yellow alert today  യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളിയാഴ്‌ചയും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ശനിയാഴ്‌ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കൻ ആൻഡമാൻ കടലിന് മുകളിലും ശ്രീലങ്കന്‍ തീരത്തും ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ABOUT THE AUTHOR

...view details