കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

THE STATE DISASTER MANAGEMENT DEPARTMENT HAS FORECAST HEAVY RAIN  ശക്തമായ മഴയ്ക്ക് സാധ്യത  8 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

By

Published : Apr 12, 2022, 1:39 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന്(12.04.2022) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ തുടങ്ങി 8 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇത്കൂടാതെ തെക്കേ ഇന്ത്യക്ക് മുകളില്‍ ന്യുന മര്‍ദ്ദ പാത്തി കൂടി നിലനില്‍ക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തില്‍ 3 ദിവസം വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും.

നാളെയും തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്

ABOUT THE AUTHOR

...view details