തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 10 പേരാണ് പെരുമ്പാവൂർ, ചങ്ങാനാശ്ശേരി, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലായി നിരീക്ഷണത്തിലുള്ളത്. നാലു പേർ ആശുപത്രിയിലും ആറു പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; പത്ത് പേർ നിരീക്ഷണത്തിൽ - thiruvanthapuram
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 10 പേരാണ് പെരുമ്പാവൂർ, ചങ്ങാനാശ്ശേരി, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലായി നിരീക്ഷണത്തിലുള്ളത്
കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; പത്ത് പേർ നിരീക്ഷണത്തിൽ
ആശുപത്രിയിലുള്ള നാലു പേരുടെയും സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധഫലം വരും വരെ ഇവർ ഐസലേഷൻ വാർഡിൽ തുടരും. വീടുകളിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കും. ആശങ്കയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.